രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ന് രോഹൻ എസ് കുന്നുമ്മലിനൊപ്പം ഓപ്പണ്‍ ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം നിർണായകമായി.
സച്ചിൻ ബേബി 114 പന്തില്‍ 56 റണ്‍സുമായി ടോപ് സ്കോറർ ആയി. രോഹൻ എസ് കുന്നുമ്മല്‍ 36 പന്തില്‍ നിന്ന് 48 റണ്‍സ് അടിച്ച് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹൻ പോയ ശേഷം കളത്തില്‍ എത്തിയ അപരജിത് 61 പന്തില്‍ 39 റണ്‍സുമായി സച്ചിൻ ബേബിക്ക് ഒപ്പം നിന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം.
ഇന്ന് നാലാം ദിനം കേരളം ആദ്യ സെഷനില്‍ തന്നെ പഞ്ചാബിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സില്‍ പഞ്ചാബ് 142ന് ആണ് ഓളൗട്ട് ആയത്. ഇതോടെ കേരളത്തിന് 158 റണ്‍സ് എടുത്താല്‍ വിജയം സ്വന്തമാക്കാം എന്നായി. രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് എടുത്ത പ്രബ്സിമ്രൻ സിംഗ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ ആയത്. അന്മോല്പ്രീത് സിംഗ് 37 റണ്‍സും എടുത്തു. കേരളത്തിനായി അപരിജിതും സാർവത്രെയും 4 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ പഞ്ചാബ് 194 റണ്‍സ് എടുത്തപ്പോള്‍ കേരളം 179ന് ഓളൗട്ട് ആയിരുന്നു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…