തിങ്കളാഴ്ച കാര്യവട്ടം എൽ.എൻ.സി.പിയിൽ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാനതല കായികമേള -‘കളിക്കളം 2024’ ഒക്ടോബർ 28,29,30 തിയതികളിൽ നടക്കും.കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേള തിങ്കളാഴ്ച രാവിലെ 10ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ദീപശിഖ കൈമാറും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി ധനേഷ് കായികമേള പ്രതിജ്ഞ ചൊല്ലും.
പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, പട്ടികവർഗവികസനവകുപ്പ് ഡയറക്ടർ രേണുരാജ്, കായിക യുവനജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്.പി, എൽ.എൻ.സി.പി കാര്യവട്ടം പ്രിൻസിപ്പാൾ ജി.കിഷോർ, ഡയറക്ടർ സി.ദണ്ഡപാണി എന്നിവരും പങ്കെടുക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1500 ലധികം കായിക പ്രതിഭകളാണ് കളിക്കളം കായികമേളയിൽ മാറ്റുരക്കുന്നത്.
ഒക്ടോബർ 30 ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കളിക്കളം 2024 ന്റെ സ്മരണിക പ്രകാശനം നടത്തും.
സമാപന സമ്മേളനത്തിൽ പട്ടികവർഗവികസനവകുപ്പ് ഡയറക്ടർ രേണു രാജ്, ജില്ലാ കളക്ടർ അനുകുമാരി , കായിക യുവനജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്.പി എന്നിവരും പങ്കെടുക്കും.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…