സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിനെ ഉയർത്തുമെന്നും 50-ാം വർഷത്തിലേയ്ക്ക് കടക്കുന്ന സ്കൂളിനായി കായിക വകുപ്പ് ഏറ്റെടുത്ത 2.70 ഏക്കറിൽ പുതിയ ഹോസ്റ്റലും കളിക്കളവും നിർമ്മിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികരംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്ത നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത സ്കൂളാണ് അരുവിക്കര ജി.വി രാജ. 2017ൽ കായിക വകുപ്പ് സ്കൂൾ ഏറ്റെടുത്തതിന് പിന്നാലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, കൃത്രിമ പുൽത്തകിടിയുള്ള ഫുട്ബോൾ ഗ്രൗണ്ട്, ഹോക്കി ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം,ബോക്സിംഗ് റിങ് തുടങ്ങിയവ സാധ്യമാക്കി, പരിശീലന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു.
വികസന പ്രവർത്തനങ്ങളുടെ ഫലമായി ഖേലോ ഇന്ത്യാ സ്റ്റേറ്റ് എക്സലൻസ് സെന്ററായി സ്കൂളിനെ തെരഞ്ഞെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം ഇതുവരെ 30 കോടിയോളം രൂപ ചെലവഴിച്ചു. 300 കുട്ടികളെ കൂടി പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുകയാണ്. സ്കൂൾ ഏറ്റെടുക്കുമ്പോൾ 8 കായിക പരിശീലകർ ഉണ്ടായിരുന്നിടത്ത് ഇന്ന് മുപ്പതോളം പേരുണ്ട്.
ഹൈടെക് ക്ലാസ് മുറികളും മികച്ച ലാബുകളും ഇ -ലൈബ്രറിയും ഒരുക്കി കായിക മേഖലയിലെ പോലെ തന്നെ അക്കാദമിക രംഗത്തും പ്രഗത്ഭരായ വിദ്യാർത്ഥികളെ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക സിലബസ് ആവശ്യമാണ് എന്ന് മനസിലാക്കി സംസ്ഥാനത്തെ മുഴുവൻ സ്പോർട്സ് സ്കൂളുകൾക്കുമായി പ്രത്യേക സിലബസ് തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
ജി സ്റ്റീഫൻ എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന് പുതിയ സ്കൂൾ ബസ് വാങ്ങി നൽകുമെന്ന് എം എൽഎ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, സ്കൂളിന്റെ ഹൈ പെർഫോമൻസ് മാനേജർ പി.ടി ജോസഫ്, പ്രിൻസിപ്പൽ എം. കെ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…