1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ ആദ്യമായി അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം.
ജൂലൈ 22 മുതൽ 30 വരെ അമരാവതി നഗർ സൈനിക സ്കൂൾ ആതിഥേയത്വം വഹിച്ച ദേശീയതല അണ്ടർ-17 ടൂർണമെന്റിൽ രാജ്യത്തുടനീളമുള്ള ഇൻട്രാ ഗ്രൂപ്പ് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾക്കിടയിൽ കടുത്ത മത്സരം നടന്നു. ഫൈനലിൽ സൈനിക സ്കൂൾ ഭുവനേശ്വറിനെതിരെ 2-1നാണ് കഴക്കൂട്ടം സൈനിക സകൂൾ ആവേശകരമായ വിജയം കരസ്ഥമാക്കിയത്. സെമിഫൈനലിൽ തിലയ്യ സൈനിക സ്കൂളിനെ 3-0 ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിത്. കേഡറ്റ് വികാസ് കുമാറിന്റെ നേതൃത്വത്തിൽ അണ്ടർ-17 വിഭാഗത്തിലെ ടൂർണമെന്റിലുടനീളം കഴക്കൂട്ടം സൈനിക സ്കൂൾ ടീം അസാധാരണമായ മനക്കരുത്ത്, ഏകോപനം, തന്ത്രപരമായ കഴിവ് എന്നിവ പ്രകടിപ്പിച്ചു. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി കേഡറ്റ് ദീപേഷ് ധക്കഡിനെ തെരഞ്ഞെടുത്തു.
പരിശ്രമത്തിന്റെയും അച്ചടക്കമുള്ള പരിശീലനത്തിന്റെയും ഫലമാണ് അവരുടെ ചരിത്രപരമായ ഈ വിജയം. ഈ ജയത്തോടെ, നവംബർ 26 മുതൽ ഡിസംബർ 06 വരെ ഡൽഹിയിൽ നടക്കുന്ന 53-ാമത് നെഹ്‌റു ജൂനിയർ ഹോക്കി ടൂർണമെന്റിലേക്ക് (അണ്ടർ-17) കഴക്കൂട്ടം സൈനിക സ്കൂൾ യോഗ്യത നേടി.
ആറ് പതിറ്റാണ്ടിലേറെയുള്ള ഒരു സ്വപ്നത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട തിളക്കമാർന്ന പ്രതീകമായ എവർറോളിംഗ് ട്രോഫി ഇപ്പോൾ കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ അഭിമായി ഉയർന്നു നിൽക്കുന്നു ശരിക്കും ചരിത്രപരവും കഠിനാധ്വാനം കൊണ്ട് നേടിയതുമാണ് ഈ വിജയം.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…