NEWS

കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ: സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി

കൊച്ചി; സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രം​ഗത്തെ വിദ​ഗ്ധർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും.

വർക്ക് ഷോപ്പുകളുടെ വിശദ വിവരങ്ങൾ

1.Automotive Security Primer -Kartheek Lade ( Associate IoT Security Researcher) , Kartik Lalan
(Sr. Security Engineer) Payatu Security Consulting Pvt. Ltd

2.Windows Privilege Escalation and Bypassing Win10 OS Hardening – Aravind C Ajayan (Sr. Security Engineer)

3.Hacking Android, iOS and IoT apps by Example- Abhishek J M (Security Trainer at 7ASecurity-
Security Engineer at CRED), Rahul Sani (Security Trainer at 7ASecurity- Security Engineer at CRED)

  1. Multi-Cloud Security- Manish Gupta- (CEO & Director), Yash Bharadwaj (Chief Technical Officer)
    CyberWarFare Labs

5 Hands on in Signal Intelligence, Electronic Warfare, CEMA for Security applications- Samarth Bhaskar Bhat
(Technical Director, Consultant- Reinfosec)

6 . Blockchain & Crypto Currency : Understanding and Exploiting Workshop- Ajit Hatti
(Founder, Director – Pure ID)

  1. Active Directory: Purple Teaming – c0c0n Edition- Prashant Mahajan (Director / corrupt- Payatu)

8 .Secure Code Audit Exclusive Edition- Manoj Kumar (Co-Founder, h1hakz)

  1. Windows Internals & Reversing – malware analysis evasion edition- DAVID Baptiste (Cybersecurity Analyst- ERNW
    Germany)

23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായിരിക്കും, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാ​ഗതം ആശംസിക്കും. എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ റിട്ട ഐഎഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ​ഗുലിനെറോ ​ഗലാർസിയ, മരിയ പിലർ , ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നവർ പങ്കെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. നാ​ഗരാജു ഐപിഎസ് നന്ദി പറയും

ചടങ്ങിൽ വെച്ച് കേരള പോലീസ് പുറത്തിറക്കുന്ന ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ മുഖ്യമന്ത്രി പുറത്തിറക്കും.

24 ന് നടക്കുന്ന CCSE ട്രാക്കിന്റെ ഉദ്ഘാടനം നോബൽ പ്രൈസ് ജേതാവ് ശ്രീ. കൈലാസ് സത്യാർത്ഥിയാണ് നിർവ്വഹിക്കുന്നത്. അദ്ദേ​ഹത്തിന്റെ നേതൃത്വത്തിലുള്ള എൻജിഒ സംഘടനയായ ബച്പൻ ബചാവോ ആന്തോളന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമണങ്ങളും, ചൈൽഡ് ട്രാഫിക്കിം​ഗ്, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുഴുവൻ ദിന ശിൽപശാലയും സംഘടിപ്പിക്കും. അവരോടൊപ്പം ഇന്റർ നാഷണൽ സെൻട്രൽ ഫോർ മിസിം​ഗ് ആന്റർ എക്സ്പോറ്റഡ് ചിൾഡ്രൻ വൈസ് പ്രസിഡന്റ്​ ഗുരീർമോ ​ഗലാസിയാ, ജോനാതൻ റോസ് – (ഓസ്ട്രേലിയൻ പോലീസ്), റോബർട്ട് ഹോൾനസ് – (ബ്രിട്ടീഷ് ക്രൈം ഏജൻസി പ്രതിനിധി) എന്നിവർ പങ്കെടുക്കും.

സൈബർ കുറ്റകൃത്യ രം​ഗത്തെ ആ​ഗോള അന്വേഷണത്തിന്റെ സാധ്യതകൾക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ചയും നടത്തും.
24 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിത്ഥിയായിരിക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാ​ഗതം ആശംസിക്കുന്ന ചടങ്ങിൽ കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്,തുടങ്ങിയവർ പങ്കെടുക്കും, ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദി രേഖപ്പെടുത്തും.

കോൺഫറൻസിനോട് അനുബന്ധിച്ച് കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൂട്ട് പദ്ധതി കൊച്ചി മേഖല ഔദ്യോ​ഗിക ഉദ്ഘാനം 22 ന് ഐഎംഎ ഹാളിൽ ബഹു ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടിയുള്ള ബോധവത്കരണം നൽകുന്ന പരിപാടിയാണ് ഐഎഎ ​ഹാളിൽ നടക്കുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് കോൺഫറൻസുകളും വെർച്വലിൽ നടന്നപ്പോൾ ആ​ഗോള തലത്തിലുള്ള സൈബർ വിദ​ഗ്ധർക്ക് വീണ്ടും നേരിട്ട് ഒത്തുകൂടാനുള്ള വേദി കൂടിയാകുകയാണ് ഇത്തവണത്തെ കോൺഫറൻസ്.
കോവിഡിനെ തുടർന്ന് ഓൺലൈൻ പഠനവും, ബിസിനസ് രം​ഗത്തുമെല്ലാം ഉണ്ടായ കുതിച്ച് ചാട്ടത്തിനൊപ്പം തന്നെ സൈബർ രം​ഗത്തെ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റുള്ള കുറ്റകൃത്യങ്ങളിൽ ഏറിയ പങ്കിനും അതാണ് രാജ്യങ്ങളിലെ പോലീസിനും, നിയമസംവിധാനത്തിനും നടപടി എടുക്കാമെന്നിരിക്കെ സൈബർ രം​ഗത്തെ ആ​ഗോള കുറ്റ കൃത്യങ്ങൾക്ക് എല്ലാ രാജ്യക്കാരുടേയും സഹകരണത്തോടെ മാത്രമേ തടയിടാനാകൂവെന്നതും ഈ കോൺഫറൻസിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഓൺലൈൻ സേവനങ്ങളും, പഠനങ്ങളും സർവ്വ സാധാരണമായതോടെ അന്വേഷണ ഏജൻസികൾക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ മൊബൈൽ ഉപയോ​ഗിക്കുന്നവർക്കു പോലും സൈബർ രം​ഗത്തെ സുരക്ഷയ്ക്ക് പ്രാധാന്യം ലഭിക്കേണ്ട തരത്തിലുള്ള ആശയ വിനിമയമാണ് ഈ കോൺഫറൻസിൽ‌ നടക്കുന്നത്. അതിനാൽ തന്നെ എല്ലാ മേഖലയിൽപ്പെട്ടവരും ഈ കോൺഫറൻസിന്റെ ഭാ​ഗമാകേണ്ടത് അനിവാര്യമെന്ന് തന്നെയാണ് കൊക്കൂൺ ഓർ​ഗനൈസിം​ഗ് കമ്മിറ്റി ചെയർമാൻ ശ്രീ മനോജ് എബ്രഹാം ഐപിഎസ് വ്യക്തമാക്കുന്നത്.

മുൻ വർഷങ്ങളിലേത് പോലെ കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് മുൻ തൂക്കം നൽകുന്ന കോൺഫറൻസിന്റെ തീം കണക്ട്- കൊളാബ്രിലേറ്റ്- കോൺട്രിബ്യൂട്ട് എന്നതാണ്. കൗണ്ടർ ചൈൾഡ് സെക്സ്ഷ്യൽ എക്സപ്ലോറ്റേഷൻ യൂണിറ്റിന് (ccse) വേണ്ടി ഇത്തവണയും പ്രത്യേക വിഭാ​ഗം തന്നെയുണ്ട്.

ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ

സൈബർ രം​ഗത്തെ പുതിയ കണ്ടു പിടുത്തങ്ങൾ കേരള പോലീസിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കൊക്കൂൺ സൈബർ കോൺഫറൻസ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. ഇതിന് വേണ്ടി സ്ഥാപിച്ച പൊതു – സ്വകാര്യ സംരംഭമായ സൈബർ ഡോം വഴി വിവിധങ്ങളായ കണ്ടു പിടിത്തങ്ങളും നടന്നു വരുന്നുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കാൻ കഴിയുന്ന ആന്റി ഡ്രോൺ സിസ്റ്റമാണ് ഇത്തവണത്തെ കൊക്കൂണിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുന്നത്.

പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തോടെ ആന്റീ ഡ്രോൺ സിസ്റ്റം ഇന്ത്യയിൽ ആദ്യമായി കേരള പോലീസ് ആണ് പുറത്തിറക്കുന്നത്. ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിന്റെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം.

News Desk

Recent Posts

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…

14 hours ago

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

2 days ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

2 days ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

2 days ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

2 days ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

2 days ago