കൊച്ചി: അശ്ളീല വെബ്‌സീരീസും, ഷോർട് ഫിലിമുകളും പ്രക്ഷേപണം ചെയ്തു വരുന്ന ‘യെസ്മ‘ എന്ന ഓ.റ്റി.റ്റി പ്ലാറ്റഫോമിന്റെ നടത്തിപ്പുകാരിയായ ശ്രീല പി മണി എന്ന് വിളിക്കുന്ന ലക്ഷ്മി ദീപ്തയെയും, സി. ഇ. ഓ ആയ അബിസൺ. എ. എൽ നെയും കോവളം പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈ കോടതി ഉത്തരവ് . യുവതിയെ ഭീഷണിപ്പെടുത്തി അശ്ളീല വെബ്‌സീരിസിൽ അഭിനയിപ്പിച്ചു എന്ന് കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യ പ്രതികൾ തിരുവനന്തപുരം സെഷൻ കോടതി മുൻപാകെ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ ആണ് മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.
എഗ്രിമെന്റ് പ്രകാരം പ്രതിഫലം വാങ്ങി അഭിനയിച്ചതിന് ശേഷം ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത് കൂടുതൽ പണം പ്രതികളിൽ നിന്ന് നേടാൻ ആണെന്നായിരുന്നു പ്രതികളുടെ വാദം.എന്നാൽ കോടതി മുൻപാകെഹാജരാക്കിയിരിക്കുന്ന എഗ്രിമെന്റ് വ്യാജമാണെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ദീപക് ട്വിങ്കിൾ സനൽനു ഹൈക്കോടതിയെ ബോധ്യപ്പെടുത്തുവാൻ സാധിച്ചു. കൂടാതെ ഇര പ്രതികൾക്ക് അങ്ങോട്ട് പണം കൊടുത്തു അശ്ളീല വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന വാട്സ്ആപ് മെസ്സേജ് കോടതി മുൻപാകെ വായിച്ചു കേൾപ്പിച്ചു. ഇനി ഇത്തരത്തിലുള്ള പരാതി പ്രതികൾക്കെതിരെ ഉണ്ടായാൽ അതി കർശനമായ നടപടികൾ ഉണ്ടാകുമെന്നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പ്രത്യേകം എടുത്തുപറയുന്നു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…
തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ്…