പുനലൂര്‍: ശബരീഗിരി സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ വി കെ ജയകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുനലൂര്‍ നിവാസികള്‍ക്കായി സംഭാവനയായി നല്‍കിയ എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബി സുജാത നിര്‍വഹിച്ചു. തദവസരത്തില്‍ ശബരിഗിരി സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ വി കെ ജയകുമാര്‍ അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ വി പി ഉണ്ണികൃഷ്ണന്‍ ,പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഡി ദിനേശന്‍, പ്രതിപക്ഷ നേതാവ് ശ്രീ ജയപ്രകാശ്, പരവട്ടം വാര്‍ഡ് മെമ്പര്‍ ശ്രീ ബിബിന്‍ കുമാര്‍, താമരപള്ളി വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്റ്റന്‍ സുരേഷ് ആമുഖപ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ രശ്മി സ്വാഗതവും, സ്‌കൂള്‍ ഡയറക്ടര്‍ ശ്രീ അരുണ്‍ ദിവാകര്‍ നന്ദിയും രേഖപ്പെടുത്തി.
മുനിസിപ്പാലിറ്റിയുടെ എല്ലാവിധ അറിയിപ്പുകളും ഇനിമുതല്‍ നഗരസഭയില്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ ബോര്‍ഡിന്റെ മേന്മ. മുന്‍സിപ്പാലിറ്റിയിലെ ഇതുവരെ നോട്ടീസിലൂടെ എല്ലാ വാര്‍ഡുകളിലും അറിയിപ്പുകള്‍ എത്തിച്ചിരുന്നിടത്ത് ഇനി വളരെ പെട്ടെന്ന് തന്നെ മുന്‍സിപ്പാലിറ്റി സംബന്ധമായ എല്ലാ അറിയിപ്പുകളും എല്‍.ഇ.ഡി. ബോര്‍ഡിലൂടെ അവര്‍ക്ക് അറിയാന്‍ സാധിക്കുന്നു. വാട്‌സാപ്പിലൂടെ മെസ്സേജ് അയക്കുന്നത് പോലെ സുഗമമായി മെസ്സേജുകള്‍ ഈ ഡിസ്‌പ്ലേവാളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും.
സാധാരണ ജനങ്ങള്‍ക്ക് സുഗമമായി മുനിസിപ്പാലിറ്റിയില്‍ നിന്നും ഉള്ള അറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും കാലതാമസം കൂടാതെ അറിയുവാന്‍ ഈ ഡിസ്‌പ്ലേ വാളിലൂടെ സാധിക്കുന്നു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…