എന്‍ട്രന്‍സ് പരിശീലന സഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്താന്‍ വിഷന്‍ 2023-24 പദ്ധതി പ്രകാരം ആനുകൂല്യ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബിപ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചവരും നിലവില്‍ പ്ലസ് വണ്ണിന് സ്റ്റേറ്റ് സിലബസില്‍ പഠനം നടത്തുന്നവരും കുടുംബ വാര്‍ഷിക വരുമാന പരിധി ആറുലക്ഷം രൂപയില്‍ കവിയാത്തവരുമായ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി പകര്‍പ്പ്, സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ്, കോഴ്സ് ഫീസ് റസീപ്റ്റ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ അടങ്ങിയ പൂര്‍ണ്ണമായ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ ഒന്നാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ആഗസ്റ്റ് 31നകം ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫോമുകള്‍ക്ക് scdd.kerala.gov.in എന്ന വെബ്സൈറ്റിലോ ഓഫീസില്‍ നേരിട്ടോ സമീപിക്കേണ്ടതാണെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2314232, 2314238.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago