തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17,18,21 തിയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടക്കും. സമയക്രമം ചുവടെ ചേർക്കുന്നു.ആഗസ്റ്റ് 17ന് രാവിലെ 9ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, പട്ടികവർഗം, കുടുംബി, അനാഥർ, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, ടെക്‌സ്‌റ്റൈൽ സൾട്ടിഫിക്കറ്റ് ഉള്ളവർ, വനിതാ പോളിടെക്‌നിക്ക് കോളജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് (HCT) വിഭാഗത്തിൽ താത്പര്യമുള്ള ശ്രവണവൈകല്യമുളളവർ എന്നിവർക്കുള്ള പ്രവേശനമാണ് നടക്കുന്നത്. ആഗസ്റ്റ് 17 രാവിലെ 9.30ന്- 6000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 12ന് -6001 മുതൽ 12,000 വരെയുള്ള എല്ലാ വിഭാഗകാർക്കും സ്‌പോട്ട് അഡ്മിഷൻ നടക്കും.ആഗസ്റ്റ് 18 രാവിലെ 9ന്- 12,001 മുതൽ 20,000 വരെ റാങ്കുള്ള എല്ലാ വിഭാഗക്കാർക്കും, രാവിലെ 11ന്- 20,001 മുതൽ 40,000 വരെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങൾ, പട്ടികജാതി വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 1ന്- സ്ട്രീം 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, കുടുംബി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും, ഉച്ചയ്ക്ക് 2ന്- സ്ട്രീം 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 15,000 വരെയുള്ള എല്ലാ വിഭാഗക്കാർക്കും, വൈകിട്ട് 3.30ന് സ്ട്രീം 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 15,001 മുതൽ 30,000 വരെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങൾ, പട്ടികജാതി വിഭാഗക്കാർ എന്നിവർക്കും അഡ്മിഷൻ നടക്കും. ആഗസ്റ്റ് 21 രാവിലെ 9ന് സ്വാശ്രയ പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിഭാഗക്കാർക്കും സ്‌പോട്ട് അഡ്മിഷൻ നടക്കും. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശനം നേടുന്നവർ വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,995 രൂപയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…