Categories: KERALANEWSTECHNOLOGY

കൊക്കൂൺ 16മത് എഡിഷൻ; ​ഗവർണർ ഉദ്ഘാടനം ചെയ്യും

കൊച്ചി; രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16 മത് എഡിഷൻ ​ഗവർണർ ഉദ്ഘാടനം ചെയ്യും.രാവിലെ 9.45 ന് ആരംഭിക്കുന്ന കോൺഫറൻസ് ​ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ലഫ്. ജനറൽ എം.യു നായർ, കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവർ പങ്കെടുക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ സൈബർ സുരക്ഷാ രം​ഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.കേരള പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദി സൊസൈറ്റി ഫോർ ദി പോലീസിം​ഗ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂൺ നടക്കുന്നത്. സൈബർ ലോകത്തെ അത്യാധുനിക കണ്ട് പിടുത്തങ്ങൾ മനസിലാക്കുന്നതിനും, സൈബർ തട്ടിപ്പ് രം​ഗത്തെ സാധ്യാതകൾ മനസിലാക്കി പ്രതിരോധിക്കുന്നതിനും വേണ്ടി സംസ്ഥാനത്തേയും, രാജ്യത്തേയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും, പൊതുജനങ്ങൾക്കും മനസിലാക്കുതുമാണ് കൊക്കൂൺ കൊണ്ട് ലക്ഷ്യമിടുന്നത്.ഏഴാം തീയതി വൈകുന്നേരം 4.30 തിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും, ഹൈബി ഈഡൻ എം.പി, സ്റ്റേറ്റ് പോലീസ് ചീഫ് ഡോ. ഷേഖ് ദർവേഷ് സാഹിബ് ഐപിഎസ്, മേയർ. എം . അനിൽകുമാർ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, നടി മമ്ത മോഹൻദാസ് എന്നിവർ പങ്കെടുക്കും.ഈ വർഷത്തെ കൊക്കൂണിന്റെ മുഖ്യ ആകർഷണമായ ജൈറ്റ് സ്യൂട്ടിന്റെ പ്രദർശനം ഉദ്ഘാടന സമ്മേളനത്തിന് ശേഷം ​ഗ്രാന്റ് ഹയാത്തിന്റെ ​ഗ്രൗണ്ടിൽ നടക്കും. രാജ്യത്ത് ആദ്യമായി പൊതു ജനങ്ങൾക്കും ​ഗ്രാവിറ്റി ഉപയോ​ഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പ്രദർശനം നേരിട്ട് കാണാനാകുമെന്ന പ്രത്യേകയും ഉണ്ട്. കൂടാതെ ലോക രാജ്യങ്ങളിൽ ഏറ്റവും വേ​ഗത്തിൽ പ്രചരണം നേടുന്ന ആർട്ടിഫഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് മനസിലാക്കുന്നതിനായി എ.ഐ സെന്ററും അവതരിപ്പിക്കും. ആർട്ടിഫിഷ്യൽ രം​ഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൽ, നിരീക്ഷണ മേഖലയിലെ സാധ്യതകൾ എന്നിവ കാണാനും മനസിലാക്കാനുമുള്ള സൗകര്യം ലഭ്യമാക്കും.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago