കൊച്ചി: സൈബർ തട്ടിപ്പുകളുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കരുതലാണ് ആവശ്യമെന്ന് ഇന്റലിജൻസ് എഡിജിപിയും, കൊക്കൂൺ സംഘാടക സമിതി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ്. നമ്മൾ ഓൺലൈനിലൂടെ പങ്ക് വെയ്ക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ചിന്തവേണം. അത് സൈബർ തട്ടിപ്പ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകുമെന്നും അത് കൊണ്ട്, അറിഞ്ഞുകൊണ്ട് ആരും ചതിക്കുഴിയിൽ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊക്കൂൺ 16 എഡിഷന്റെ ഭാഗമായി കടവന്ത്ര ടിഒസി എച്ച് സ്കൂളിൽ വെച്ച് നടന്ന കുട്ടികളുടെ സൈബർ സുരക്ഷ പരിപാടിയായ കിഡ്സ്ഗ്ലൗ- കൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം. കുടുംബമായി വിനോദയാത്രയ്ക്ക് പോകുന്നവർ വീട് വിട്ടു പോകുന്നുവെന്ന വിവരം സോഷ്യൽ മീഡിയിൽ പങ്ക് വെയ്ക്കുമ്പോൾ തന്നെ കള്ളൻമാർ പദ്ധതി പ്ലാൻ ചെയ്യും. എത്ര ദിവസം മാറി നിൽക്കുന്നു, എവിടെയൊക്കെ പോകുന്നുവെന്നതൊക്കെ അപ്പ്ഡേറ്റ് ചെയ്യുന്നത് കള്ളൻമാർക്ക് കൂടുതൽ സൗകര്യമാകുന്നു. ഇത്തരം സാഹചര്യത്തിൽ സ്വകാര്യതപാലിക്കാൻ ഏവരും സ്വയം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹ്യൂമൻ ഡിഗ്നിറ്റി ഫൗണ്ടേഷൻ ഫൗണ്ടർ ഡോ. ജോൺ ക്ലൈമക്സ് മുഖ്യാതിഥിയായിരുന്നു. ഐസിഎംഇസി ലോ എൻഫോഴ്സ്മെന്റ് വൈസ് പ്രസിഡന്റ് ഗുലൈർമോ ഗലർസാ പദ്ധതി വിശദീകരിച്ചു. സിനിമാതാരം ടിനി ടോമും, സ്കൂൾ പ്രസിഡന്റ് ഡോ. അലക്സ് മാത്യുവും, വിശിഷ്ടാതിഥിയായി. ഐജി. പി പ്രകാശ് ഐപിഎസ് സ്വാഗതവും, പ്രിൻസിപ്പൾ ജൂബി പോൾ നന്ദിയും പറഞ്ഞു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…