കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലിന്റെ (കെ – ഡിസ്‌ക്) ആഭിമുഖ്യത്തില്‍ കട്ടേല ഡോക്ടര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച മഴവില്ല് കേരളത്തിന് ഒരു ശാസ്ത്ര പഠനം പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു.ശാസ്ത്ര പഠനത്തിലെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും,പ്രകൃതി നിരീക്ഷണത്തിലൂടെയും,സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെയും ‘സംയോജിത ശാസ്ത്രപഠനം’ എന്ന ആശയം വിദ്യാര്‍ഥികളിലെത്തിച്ച് അവരില്‍ ശാസ്ത്രബോധവും അന്വേഷണാത്മക ചിന്തയും വളര്‍ത്തുകയെന്നതാണ് കെ -ഡിസ്കിന്റെ ലക്ഷ്യം. ഇതിനായി കെ -ഡിസ്‌ക് ആവിഷ്‌കരിച്ച നൂതന ശിശുകേന്ദ്രീകൃത ശാസ്ത്ര പഠന പദ്ധതിയാണ് ‘മഴവില്ല് -കേരളത്തിന് ഒരു ശാസ്ത്ര പഠനം’.പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 12 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
സയന്‍സ് ദശകം ചൊല്ലി ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോസ് കാതറിന്‍ അധ്യക്ഷയായി. മഴവില്ല് സംസ്ഥാനതല കോര്‍ഡിനേറ്റര്‍ ദുര്‍ഗാമാലതി,സീനിയര്‍ സൂപ്രണ്ട് ഷിനു സുകുമാരന്‍,സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സതീഷ് കെ,പി.ടി.എ പ്രസിഡന്റ് സൗമ്യ സുരേഷ്,സ്റ്റാഫ് സെക്രട്ടറി സിന്ധു ജി,മഴവില്ല് ജൂനിയര്‍ എക്‌സിക്യൂട്ടീവ് നികിത സുരേന്ദ്രന്‍ എന്നിവരും സന്നിഹിതരായി.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…