സെപ്റ്റംബർ 14: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സ്ഥാപക ദിനം

1980 കളുടെ തുടക്കം വരെ തികച്ചും അസംഘടിതവും പരസ്പരം യാതൊരു സൗഹൃദവും പുലർത്താത്ത ഒരു തൊഴിൽ സമൂഹമായിരുന്നു കേരളത്തിലെ ഫോട്ടോഗ്രാഫി തൊഴിൽ മേഖല.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫിലിമിന്റേയും പേപ്പറുകളുടേയും ഗുണനിലവാരം ഇല്ലായ്മയും, ദൗർലഭ്യവും മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിന് സംഘടിതരാകുക മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിഞ്ഞ് ശ്രീ ജോസഫ് ചെറിയാനും ശ്രീ. എം. ആർ. വി പൈയും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1983 സെപ്റ്റംബർ 11 ന് കേവലം 31 ആളുകളുമായി ഫോട്ടോ ഫിലിം രംഗത്തെ കുത്തക കമ്പനിയായ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസിന് മുമ്പിൽ സത്യാഗ്രഹം നടത്തി.

അധ്യാപക സംഘടനാ ഭാരവാഹി എന്ന നിലയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന ശ്രീ. എസ് സാരംഗപാണിയാണ് സമരം ഉദ്ഘാടനം ചെയ്തത്. തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തയ്യാറാക്കിയ നിവേദനം രജിസ്ട്രേഷൻ ഉള്ള സംഘടനയല്ല നൽകുന്നത് എന്ന കാരണം പറഞ്ഞ് കൈപ്പറ്റുവാൻ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് മാനേജർ തയ്യാറായില്ല. അത്തരമൊരു സാഹചര്യത്തിൽ സംഘടന രൂപീകരിക്കണം എന്ന ലക്ഷ്യത്തോടെ ജോസഫ് ചെറിയാനും സാരംഗപാണിയും കാസർകോട് മുതൽ പാറശ്ശാല വരെയുള്ള സ്റ്റുഡിയോകൾ കയറിയിറങ്ങി ഫോട്ടോഗ്രാഫർമാരെ കണ്ട് സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെ ചില കുത്തക മുതലാളിമാരുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത് .

പൂഴ്ത്തിവെയ്പ്പിലൂടെ കൃത്രിമ ക്ഷാമം ഉണ്ടാക്കി വില വർദ്ധിപ്പിക്കുകയും ഗുണനിലവാരം തീരെ ഇല്ലാതാകുകയും ചെയ്തതോടു കൂടി ഈ തൊഴിൽ മേഖല കൂടുതൽ പ്രതിസന്ധിയിലായി. ഇതേ തുടർന്ന് നൂറിലധികം ഫോട്ടോഗ്രാഫർമാർ 1984 ആഗസ്റ്റ് 21ന് ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിം കമ്പനിക്ക് മുമ്പിൽ ധർണ്ണാ സമരം നടത്തുകയും തുടർന്ന് ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം സംഘടന രൂപീകരിക്കുന്നതിനായി ശ്രീ. ജോസഫ് ചെറിയാൻ, എം ആർ വി. പൈ, എസ്. സാരംഗപാണി, രാജീവ് കേശവൻ, ആൻറണി ഈസ്റ്റുമാൻ, സണ്ണി മാത്യു തുടങ്ങി 11 പേരടങ്ങുന്ന ഒരു ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.

ഈ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ശക്തമായ പ്രവർത്തനത്തിന്റെ ഫലമായി കേവലം 25 ദിവസത്തിനുള്ളിൽ 250 ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് 1984 സെപ്റ്റംബർ 14 ന് എറണാകുളം എസ്. എസ്. കലാമന്ദിർ ഓഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗം “ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA )” എന്ന ഫോട്ടോഗ്രാഫെഴ്സുകള്‍ക്ക് ഏറെ അഭിമാനമായ മഹാപ്രസ്ഥാനം രൂപീകൃതമായി.

ഏറ്റവും മുതിർന്ന ഫോട്ടോഗ്രാഫറായ തൊടുപുഴ ലോയൽ സ്റ്റുഡിയോ ഉടമ ശ്രീ. എം ജെ ഫിലിപ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പൊതുയോഗം ഭാരവാഹികൾ ഉൾപ്പെടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 35 അംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

പ്രഥമ ഭരണസമിതി

പ്രസിഡൻറ് – ജോസഫ് ചെറിയാൻ
വൈസ് പ്രസിഡൻറ് – പി.റ്റി.ജോർജ്ജ് ( വയനാട് )
ജനറൽ സെക്രട്ടറി – എസ്.സാരംഗപാണി
ജോയിൻറ് സെക്രട്ടറി – ആൻ്റണി ഈസ്റ്റ്മാൻ ( എറണാകുളം )
ട്രഷറർ – സണ്ണി മാത്യു ( മൂവാറ്റുപുഴ )
എക്സിക്യൂട്ടീവ് കമ്മിറ്റി
ചിത്രാ കൃഷ്ണൻകുട്ടി ( കോട്ടയം )
പി എൻ രാമചന്ദ്രൻ പിള്ള (ചെങ്ങന്നൂർ )
കെ.വി.കമലനാഥൻ ( കൊല്ലം )
പി.കെ.ജയറാം ( തൃശൂർ )
വി. സുരേഷ് ( തിരുവനന്തപുരം )
എഡ്ഗാർ ഡിക്രൂസ് ( തലശ്ശേരി)
വി.എം എബ്രഹാം ( പത്തനംതിട്ട )
സ്റ്റാൻലി എബ്രഹാം ( എറണാകുളം )
ഒ.സി.ലക്ഷ്മൺ ( കണ്ണൂർ )
പി.ജെ ജോസഫ് ( വയനാട് )

വിശ്രമമില്ലാത്ത ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് ഈ ഭരണസമിതി നടത്തിയത്. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും 250 രൂപ വീതം എടുത്ത് പ്രാരംഭ പ്രവർത്തനത്തിനുള്ള മൂലധനം കണ്ടെത്തി. ഭരണഘടന, സംഘടനാ പതാക എന്നിവ തയ്യാറാക്കി. 1985 ജനുവരി 10ന് ചാരിറ്റബിൾ ആക്ട് പ്രകാരം 15/ 85 ക്രമനമ്പറിൽ സംഘടന രജിസ്റ്റർ ചെയ്തു. തുടർന്നിങ്ങോട്ട് ഇതുവരെ നടന്ന ഓരോ പ്രവർത്തനങ്ങളും എല്ലാ നേട്ടങ്ങളും ഓരോ AKPA അംഗങ്ങള്‍ക്കും പോരാട്ടങ്ങൾ തന്നെയായിരുന്നു.

കേരളത്തിലെ ഫോട്ടോഗ്രാഫി സമൂഹം ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി ദീർഘവീക്ഷണത്തോടെ ത്യാഗപൂർണമായി പ്രവർത്തിച്ച കടന്നുപോയ എല്ലാ പൂർവ്വ നേതാക്കൾക്കും പ്രണാമം അർപ്പിച്ചുകൊണ്ട് കേരളത്തിലെ ഫോട്ടോഗ്രാഫി തൊഴിൽ ചെയ്യുന്നവരുടെ ആശയും ആവേശവുമായ ഈ മഹാപ്രസ്ഥാനത്തിന്റെ നാല്‍പ്പതാമത് ജന്മദിനം ആഘോഷിക്കുന്ന എല്ലാ അംഗങ്ങൾക്കും സ്ഥാപക ദിനാശംസകൾ നേര്‍ന്നു കൊണ്ട്…

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി

എം എസ് അനിൽ കുമാർ, ജില്ലാ പ്രസിഡണ്ട്
ആർ വി മധു, ജില്ലാ സെക്രട്ടറി
ജി. സന്തോഷ് കുമാർ, ജില്ലാ ട്രഷറർ

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

1 day ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

4 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

5 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

7 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago