തിരുവനന്തപുരം : ദേശിയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച സ്പാർക്ക് 2024 -25 സമാപിച്ചു. ACE കോളേജ് പ്രിൻസിപ്പൽ ഡോ. ഫറൂഖ് സയീദ് ഉദ്ഘാടനം ചെയ്ത സ്പാർക്ക് 2024 ൽ വിവിധ മത്സരങ്ങളിലായി 28 സ്കൂളുകളിൽ നിന്നും 600 ലധികം വിദ്യർത്ഥികൾ പങ്കെടുത്തു.
കോളേജിലെ അഞ്ച് വേദികളിലായി നടന്ന മത്സരങ്ങളിൽ റോബോട്ടിക്സ് വിഭാഗത്തിൽ 40 ടീമുകളും, ഐഡിയത്തോൺ വിഭാഗത്തിൽ 22 ടീമുകളും, ക്വിസ് മത്സരത്തിൽ 141 ടീമുകളും, പ്രോജക്ട് മത്സരത്തിൽ 27 ടീമുകളും,പോസ്റ്റർ അവതരണ മത്സരത്തിൽ 29 ടീമുകളും പങ്കെടുത്തു.റോബോട്ടിക്സ് വിഭാഗത്തിൽ ഗവൺമെന്റ് എച്ച്. എസ്. എസ്, നെയ്യാറ്റിൻകരയും, ഐഡിയത്തോണിൽ ആറ്റുകാൽ ചിൻമയ വിദ്യാലയവും,
ക്വിസിൽ കഴക്കൂട്ടം സൈനിക് സ്കൂളും, പ്രോജക്ട് മത്സരത്തിൽ ആറ്റുകാൽ ചിൻമയ വിദ്യാലയവും , പോസ്റ്റർ അവതരണത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളും വിജയികളായി. മത്സരങ്ങളിൽ ആറ്റുകാൽ ചിൻമയ വിദ്യാലയം ഓവറാൾ ചാമ്പ്യൻമാരായി. കഴക്കൂട്ടം സൈനിക് സ്കൂളും, പാളയം സെന്റ് ജോസഫ് എച്ച് എസ് എസും ഒന്നും രണ്ടും റണ്ണറപ്പായി.
മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐ പി എസ് അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ വച്ച് വിജയികൾക്കുളള ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന ക്യാഷ് അവാർഡുകൾ എന്നിവ വിതരണം ചെയ്തു. ട്രസ്റ്റ് സി ഒ ഒ പ്രമോദ് നായർ, ജി എം അൻസാർ ഷെരീഫ്, ഫിനാൻസ് ഡയറക്ടർ രാഗൂൽ എസ് ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു,
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…