തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. “കോഡ്, സഹകരിക്കുക & സൃഷ്‌ടിക്കുക” എന്ന പ്രമേയം ആസ്പദമാക്കിയുളള മത്സരങ്ങൾ 25, 26 തീയതികളിലായാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ നൂതനത്വവും സാങ്കേതികവുമായ വൈദഗ്ധ്യവും പ്രദർശിപ്പിക്കുക എന്നതാണ് ഈ മത്സരം കൊണ്ടുദ്ദേശിക്കുന്നത്.
മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 12,000, 8,000, 5,000 എന്നിങ്ങനെ ആകർഷകമായ സമ്മാനത്തുകയും ലഭിക്കും. വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത, ടീം വർക്ക്, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ വളർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാക്കത്തോൺ മത്സരത്തിന്റെ ഭാഗമായി 25ന് ടീമുകൾ മത്സരത്തിന് സജ്ജരാണെന്ന് ഉറപ്പാക്കുന്നതിന് നിർബന്ധിത പരിശീലന സെഷനും ഉണ്ടായിരിക്കും. ഓരോ കോളേജിലെയും രണ്ട് വിദ്യാർത്ഥികൾ വരെ അടങ്ങുന്ന ടീമുകൾക്ക് മത്സരത്തിൽപങ്കെടുക്കാം, പങ്കെടുക്കുന്ന ടീമുകളുടെ നവീകരണം, പ്രവർത്തനക്ഷമത, സാങ്കേതിക നിർവ്വഹണം, അവതരണ നിലവാരം എന്നിവ മത്സരത്തിൽ വിലയിരുത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്, 8281711677 എന്ന നമ്പറിൽ ബന്ധപ്പെടുക.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…