സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. “കോഡ്, സഹകരിക്കുക & സൃഷ്‌ടിക്കുക” എന്ന പ്രമേയം ആസ്പദമാക്കിയുളള മത്സരങ്ങൾ 25, 26 തീയതികളിലായാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ നൂതനത്വവും സാങ്കേതികവുമായ വൈദഗ്ധ്യവും പ്രദർശിപ്പിക്കുക എന്നതാണ് ഈ മത്സരം കൊണ്ടുദ്ദേശിക്കുന്നത്.

മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 12,000, 8,000, 5,000 എന്നിങ്ങനെ ആകർഷകമായ സമ്മാനത്തുകയും ലഭിക്കും. വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത, ടീം വർക്ക്, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ വളർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാക്കത്തോൺ മത്സരത്തിന്റെ ഭാ​ഗമായി 25ന് ടീമുകൾ മത്സരത്തിന് സജ്ജരാണെന്ന് ഉറപ്പാക്കുന്നതിന് നിർബന്ധിത പരിശീലന സെഷനും ഉണ്ടായിരിക്കും. ഓരോ കോളേജിലെയും രണ്ട് വിദ്യാർത്ഥികൾ വരെ അടങ്ങുന്ന ടീമുകൾക്ക് മത്സരത്തിൽപങ്കെടുക്കാം, പങ്കെടുക്കുന്ന ടീമുകളുടെ നവീകരണം, പ്രവർത്തനക്ഷമത, സാങ്കേതിക നിർവ്വഹണം, അവതരണ നിലവാരം എന്നിവ മത്സരത്തിൽ വിലയിരുത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്, 8281711677 എന്ന നമ്പറിൽ ബന്ധപ്പെടുക.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

17 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

24 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

2 days ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago