കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം റോബോ എക്സ് സമാപിച്ചു.
പ്രമുഖ എജ്യൂടെക് കമ്പനിയായ എജ്യൂക്രാഫ്റ്റിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച റോബോട്ടിക്സ് മത്സരത്തിൽ കൊല്ലം മഹാത്മാഗാന്ധി മെമ്മോറിയൽ സ്കൂൾ ജേതാക്കളായി. വിമല സെൻട്രൽ സ്കൂൾ ചാത്തന്നൂർ, ഡൽഹി പബ്ലിക് സ്കൂൾ മിയണ്ണൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 25,26 തീയതികളിൽ നടന്ന പരിപാടിയിൽ കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ. ഇംതിയാസ് അഹമദ് ടി പി മുഖ്യാതിഥിയായി.
ജില്ലയിലെ 11 സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ 25ന് കുട്ടികൾക്കായുള്ള റോബോട്ടിക്സ് ആൻഡ് കോഡിങ് ക്ലാസ്സും 26 ന് അതിനോടനുബന്ധിച്ചുളള മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് 5000 രൂപയും,രണ്ടാം സ്ഥാനം നേടിയ ടീമിന് 3000 രൂപയും, മൂന്നാം സ്ഥാനം നേടിയ ടീമിന് 1000 രൂപയുടെയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…