എ ഐ സി ടി ഇ ബൂട്ട് ക്യാമ്പിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളം നടത്തി വരുന്ന ബൂട്ട്‌ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കേരളത്തിന്റെ നോഡൽ സെന്ററായി ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ തിരഞ്ഞെടുത്തു.

മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 29,30 തീയതികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സിബിഎസ്ഇ-അഫിലിയേറ്റഡ് സ്കൂളുകളിലെ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ഇടയിൽ നവീകരണം, രൂപകൽപന, സംരംഭകത്വ കഴിവുകൾ എന്നിവ വളർത്തിയെടുക്കുന്നതിനായാണ് ക്യാമ്പ് സം​ഘടിപ്പിക്കുന്നത്.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനോടപ്പം ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസി , സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നവേഷൻ സെൽ എന്നിവ സംയുക്തമായാണ് ബൂട്ട് ക്യമ്പ് സംഘടിപ്പിക്കുന്നത്. 29ന് രാവിലെ 9.30ന് ACE കോളേജ് ഓഫ് എഞ്ചിനീയറിം​ഗ് പ്രിൻസിപ്പൽ ‍ഡോ.ഫറൂഖ് സയിദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആരോ​ഗ്യവകുപ്പ് മന്ത്രി വീണാജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.30ന് വൈകുന്നേരം 4,30ന് നടക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനം പൊതു വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

4 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

7 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

7 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

7 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

1 week ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

1 week ago