മാജിക്കിന്റെ പിന്നിലെ ശാസ്ത്ര സത്യങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നതിനായി ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ.
ജി ജി എച്ച് എസ് എസ് മലയൻകീഴ് സ്കൂളിൽ ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയംഗം
പി.പി പ്രശാന്തിന്റെ നേതൃത്വത്തിൽ മാജിക്കുകൾ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കാണ് മാജിക് ഷോയുടെ അവതരണം നടന്നത്. സയൻസ് മാജിക്കുകൾ കുട്ടികളിൽ കൗതുകമുണർത്തുകയും ചോദ്യങ്ങളുമായി ചുറ്റും കൂടുകയും ചെയ്തു.
ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ശാസ്ത്ര സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ ശാസ്ത്രജാഥയുടെ ഭാഗമായാണ് സ്കൂളുകളിൽ എത്തിയത്.ശാസ്ത്രജാഥ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.പൊതുജനങ്ങൾക്കായി ശാസ്ത്ര സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പേയാട് സെന്റ് സേവ്യേഴ്സ് എച്ച് എസ് സ്കൂളിലും മാജിക് ഷോ അവതരണം നടന്നു .
8,9,10 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരുമടക്കം ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. മൂന്ന് ദിവസവും തിയേറ്ററിന് പുറത്ത് പൊതുജനങ്ങൾക്കായി പ്രദർശനങ്ങളും വാനനിരീക്ഷണവും നടക്കും. പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങലൂടെ പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ നടക്കുന്ന വാനനിരീക്ഷണ പരിപാടിയും സൗജന്യമായിരിക്കും.
ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15…
കേരള ഫൈൻ ആർട്സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മുന്നിൽ ക്യാമ്പസിലെ…
ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന്…
പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും…
രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുമായി യുവാക്കള്‍ നിര്‍ബന്ധമായും തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി. കേരള നിയമസഭ അന്താരാഷ്ട്ര…
ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന…