തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവലായ എപോക്ക് 25ന് മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന എ സി ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ തുടക്കമായി. മൂന്ന് ദിവസത്തെ സാംസ്കാരിക, സാങ്കേതിക, കലാപരമായ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ അരുൺ സോൾ നിർവ്വഹിച്ചു.
യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ സാംസ്കാരിക മേളകൾക്ക് അതി പ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. വിവിധ മത്സരങ്ങളും, വർക്ക്ഷോപ്പുകളും, കലാ പ്രകടനങ്ങൾ എന്നിവയോടപ്പം എല്ലാ ദിവസവും വൈകുന്നേരം വിവിധ ബാന്റുകളുടെ സംഗീത നിശയും എപോക്ക് 25 ൽ സംഘടിപ്പിച്ചുണ്ട്.
പ്രിൻസിപ്പൽ ഡോ. ഫാറൂഖ് സയീദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തൻമയ് സോളും സദസ്സുമായി വിശേഷങ്ങൾ പങ്കിട്ടു. എ സി ഇ കോളേജ് അഡ്മിൻ മാനേജർ നൗഷാദ് ബി.എസ്, എപോക്ക് 25 ൻ്റെ മുഖ്യ ഫാക്കൽറ്റി കോ-ഓർഡിനേറ്റർ മുബാറക് ബി. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് ഹാഫിസ്, സഫാന സുൽഫിക്കർ, റിയ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എപ്പോക്ക് 25 ചൊവ്വാഴ്ച സമാപിക്കും.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…