ദശലക്ഷത്തോളം പൊതുജനങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ദുരന്തനിവാരണത്തിൻ്റെ ഭാഗമായി ഹാം റേഡിയോ രംഗത്ത്.
ദുരന്ത വേളയിൽ മറ്റ് ആശയവിനിമയ ഉപാധികൾ നിലയ്ക്കുമ്പോൾ ഒരു ബാറ്ററിയുടെ മാത്രം സഹായത്തോടെ പ്രവർത്തിക്കുന്ന ഹാം റേഡിയോ സംവിധാനം നിലനിൽക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ പ്രയോജനപ്പെടുന്നു. അത്കൊണ്ട് ഇത്തരം ദുരന്ത വേളയിൽ ജില്ലാഭരണകൂടം ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സഹായം തേടാറുണ്ട്. ഇത്രയും ജനങ്ങൾ തിങ്ങി കൂടുന്ന പൊങ്കാല വേളയിൽ മൊബൈൽ സിഗ്നലുകൾ ജാം ആയി പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിലും അതുപോലെ ആശയവിനിമയം ലഘൂകരിക്കുന്നതിനും എല്ലാ വർഷത്തെയും പോലെ ഹാം റേഡിയോ ഓപറേറ്റർമാരുടെ സേവനം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ AREAS (Amateur Radio Emergency Assistance Squad) ൻ്റെ നേതൃത്വത്തിൽ നിഖിൽ, അനന്തു, സനൽ, കിരൺ, അഭിജിത്ത്, റെയ്മണ്ട്, അഭിജിത്ത്, തുടങ്ങിയവർ അടങ്ങുന്ന ഒരുകൂട്ടം ഹാമുകൾ ആറ്റുകാൽ അമ്പല പരിസരത്ത് കൺട്രോൾ റൂം സജ്ജീകരിക്കുകയും കൂടാതെ പൊങ്കാലയർപ്പിക്കുന്ന നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിലും ഈ ഹാം റേഡിയോ ഓപ്പറേറ്റർമാർ അവരുടെ സേവനം അനുഷ്ഠിക്കുന്നു.
തികച്ചും സൗജന്യമായാണ് ഇവരുടെ ഈ സേവനം. എഞ്ചിനീയർമാർ, ഡോക്റ്റർമാർ, ബിസിനസ് തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന പലരും അവരുടെ ഹോബിയാണ് ഈ ഹാം റേഡിയോ അഥവാ amateur radio. Govt. നിന്ന് ലൈസൻസ് വേണ്ടുന്ന ഒരേ ഒരു ഹോബിയായ ഹാം റേഡിയോ ഇതുപോലുള്ള ദുരന്ത വേളയിൽ പൊതുജനത്തിന് സഹായകമാണ്. 2018 വെള്ളപ്പൊക്കത്തിൽ ഇവരുടെ സേവനം സ്തുത്യർഹമായിരുന്നു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…