തിരുവോണനാൾ ആകാശ പൂക്കളമൊരുക്കി ഡ്രോൺ ഷോ

പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.

ആയിരത്തിലധികം
ഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം തീർക്കുന്ന കാഴ്ച തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിന് തന്നെ പുത്തൻ അനുഭവമായിരിക്കും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഒരുമിച്ചുയർന്നു  കേരളത്തിന്റെ ഓണാഘോഷ പാരമ്പര്യവും കലാസമ്പത്തും വർണ്ണ -വെളിച്ച വിന്യാസത്താൽ അവതരിപ്പിക്കുന്നതാണ് ഷോയുടെ മുഖ്യആകർഷണം. സ്റ്റേഡിയത്തിന്റെ മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ ചുറ്റളവിൽ വരെ ഈ ആകാശവിസ്മയം ഭംഗിയായി കാണാൻ സാധിക്കും എന്നതും പ്രത്യേകതയാണ്.

തിരുവോണ ദിവസമായ നാളെ രാത്രി 8. 45 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്  ഡ്രോൺ ഷോ  നടക്കുക. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഷോ സംഘടിപ്പിക്കും.

ബോട്ട് ലാബ് ഡൈനാമികസ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സന്ദർശകർക്കായി ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഗാ ഡ്രോൺ ഷോ  സംഘടിപ്പിക്കുന്നത് 
ഡ്രോൺ ഷോ ആസ്വദിക്കാൻ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ പരിസരത്ത് എത്താൻ സാധിക്കാത്തവർ വിഷമിക്കേണ്ടതില്ലെന്നും ദൂരെ നിൽ ക്കുമ്പോഴാണ്  ഈ വിസ്മയക്കാഴ്ച കൂടുതൽ ഹൃദ്യ മാകുകയെന്നും
സംഘാടകർ അറിയിച്ചു.   ഷോയു‌‌ടെ ‌ട്രയൽ റൺ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ന‌ടത്തി.

Web Desk

Recent Posts

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കും….നിർദ്ദേശങ്ങൾ ഇവയൊക്കെ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ…

3 hours ago

മാനവ മൈത്രീ സംഗമം  ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു

ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക…

4 hours ago

മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതിആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ…

4 hours ago

സൃഷ്ടി സ്ഥിതി സംഹാരം “സംഗീത ലോകത്ത് ശ്രദ്ധേയയായി ശ്യാമ കളത്തിൽ

മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന…

4 hours ago

വട്ടിയൂർക്കാവിന്റെ മുഖച്ഛായ മാറുന്നു

വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ…

4 hours ago

‘ഭവൻസ് മോഡൽ യൂണൈറ്റഡ് നേഷൻസ്’ സംഘടിപ്പിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഭാരതീയ വിദ്യാഭവൻ, തിരുവനന്തപുരംയിലെ സോഷ്യൽ സയൻസ് വിഭാഗം സംഘടിപ്പിച്ച മൂന്നാമത്തെ പതിപ്പ് BMUN 2025, ഒക്ടോബർ 22, 2025-ന് വലിയ…

16 hours ago