വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ വാർഷിക പ്രദർശന മേള-“ലുമോറ 2025” സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ: അനിൽകുമാർ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിനോടൊപ്പം ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും നടത്തി.
തിരുവനന്തപുരം കേന്ദ്ര ഓണററി വൈസ് ചെയർ പേഴ്സൺ ശ്രീ. എസ്. ആദി കേശവൻ, ഓണററി അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ: ജി. എൽ. മുരളീധരൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സുനിൽ ചാക്കോ, പി. ടി.എ പ്രസിഡന്‍റ് ശ്രീ. എസ് ജനാർദ്ദനൻ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജുഷ .പി.എസ്. എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്നും നേടുന്ന വിവിധ വിഷയങ്ങളിലെ അറിവുകൾ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനും അവരിൽ നിരീക്ഷണ പാടവവും, ശാസ്ത്രാവബോധവും സൃഷ്ടിക്കുന്നതിനും ഒപ്പം ദേശീയ ബോധവും, പൗരധർമ്മവും വളർത്തിയെടുക്കുന്നതിനും സഹായകമാകുന്ന തരത്തിലാണ് പ്രദർശന മേള സംഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ വിദ്യാർഥികൾക്ക് വിജ്ഞാന സമ്പാദനവും ആത്മവിശ്വാസവും വളർത്തുക എന്നതും ലക്ഷ്യമിടുന്നു. വാർഷിക പ്രദർശനമേളയിൽ ആകർഷകമായിരുന്നത് ഐ.ഐ.എസ്.ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ്. തിരുവനന്തപുരം ആയുർവേദ കോളേജ് എന്നീ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളായിരുന്നു. ഇതിൽ ആയുർവേദ കോളേജിന്‍റെ സ്റ്റാൾ ആരോഗ്യരംഗത്തെ ഭാരതത്തിന്‍റെ നിസ്തുല സംഭാവനകൾ വിളിച്ചോതുന്നവയായിരുന്നു.