നൂറ്റി മൂന്ന് വയസ്സായ കരുണാകരപണിക്കർ ഇന്ന് ഡിജിറ്റലാണ്. പെൻഷൻ വന്നോ എന്നറിയാനും പ്രിയപ്പെട്ടവരോട് വീഡിയോകാളിൽ സംസാരിക്കാനും ഇഷ്ടമുള്ള പഴയപാട്ടുകൾ കേൾക്കാനും കഴിയും വിധം അദ്ദേഹം ‘സ്മാർട്ട്’ ആയിരിക്കുന്നു. അദ്ദേഹത്തെ സ്മാർട്ടാക്കുന്നതാകട്ടെ 73 വയസ്സുള്ള മകൻ രാജനും. ഇങ്ങോട്ടും അങ്ങോട്ടുമുള്ള ഫോൺ വിളകൾക്കപ്പുറത്തേക്കുള്ള മൊബൈൽ ഫോൺ സാധ്യതകൾ ആദ്യമായി അറിഞ്ഞത് രാജനാണ്. മറ്റു പലരും വിശ്രമജിവീതത്തിലേക്ക് പോകുന്ന ഈ പ്രായത്തിലും മികച്ച കർഷകനാണ് രാജൻ. ‘ഒന്നു തൊട്ടാൽ മതി , ബാക്കി എല്ലാം സുഖമല്ലേ,’ എന്നാണ് മൊബാൽ ഫോണിനെ കുറിച്ച്് രാജൻ പറയുന്നത്. കൃഷി സംബന്ധമായ എല്ലാ കാര്യത്തിനും ഇന്ന് രാജൻ ആശ്രയിക്കുന്നത്്് സ്മാര്ട്ട് ഫോണിനെ തന്നെയാണ്. യൂട്യൂബിൽ കൃഷി സംബന്ധമായ വീഡിയോകൾ സ്ഥിരമായി കാണുന്നു. വളം എങ്ങനെ ഉപയോഗിക്കണം, പുതിയ കൃഷിമുറകൾ എന്തൊക്കെയാണ്, കാലാവസ്ഥയെ എങ്ങനെ നേരിടണം എന്നൊക്കെ സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളിലെ വ്യത്യസ്ത അറിവുകൾ രാജന്് ലഭിക്കുന്നത് സ്മാർട്ട് ഫോണിലെ വിവിധ ആപ്പുകളിൽ നിന്നും റീലുകളിൽ നിന്നുമാണ്. പല പരീക്ഷണങ്ങൾക്കും അത് അദ്ദേഹത്തിന് അവസരം നൽകുന്നു.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായ പുല്ലമ്പാറ സ്വദേശികളാണ് ഈ അച്ഛനും മകനും. അനുദിനം വികസിക്കുന്ന സാങ്കേതിക ചുവടുവെയ്പ്പുകൾക്കൊപ്പം സഞ്ചരിക്കാൻ ഗ്രാമവാസികളെ സജ്ജമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഡിജി പുല്ലമ്പാറ പദ്ധതിയുടെ ഗുണഭോക്താവാണ് രാജൻ. ഡിജി പുല്ലമ്പാറ പദ്ധതിയുടെ ഭാഗമായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ”ഗൂഗിൾ പേ”യും ”യുപിഐ ഇടപാടുകളും” രാജൻ തന്റെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തി .
കുറച്ച് നാൾ മുൻപ് വരെ കറന്റിന്റെയും വെള്ളത്തിന്റെയും ബില്ല് അടയ്ക്കാൻ നീണ്ട ക്യു നിന്നിരുന്ന തനിക്ക് അത് നൽകുന്ന ആശ്വാസം ചില്ലറയല്ലെന്ന്്് രാജൻ പറയുന്നു. മാത്രമല്ല യാത്രാ ചെലവും ലാഭിക്കാനായി. ഇന്നിപ്പോൾ വീട്ടിൽ ഇരുന്നാണ് രാജന്റെ ഒട്ടുമിക്ക പണമിടപാടുകളും.. ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളും അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. രാജൻ ഏറ്റവും സന്തോഷം നല്കിയ കാര്യം അച്ഛൻ കരുണാകര പണിക്കർ ഫോൺ ഉപയോഗത്തെ കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ചതാണ്്.’ഇതിൽ എങ്ങനെയാണ് പൈസ പോകുന്നത്? എങ്ങനെയാണ് വരുന്നത്? പഴയ പാട്ടുകൾ കേൾക്കാൻ കഴിയുമോ?” അച്ഛന്റെ ചോദ്യങ്ങൾക്ക് രാജൻ തന്നെ അധ്യാപകനാവുകയാണ്. പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ പുതിയ അറിവിലേക്ക് കരുണാകര പണിക്കർ മുന്നേറുമ്പോൾ, മകന്റെ കണ്ണുകളിൽ അഭിമാനമാണ്. ‘എന്റെ അച്ഛൻ ഇന്നും പഠിക്കുന്നു. ഞാനാണ് അദേഹത്തെ പഠിപ്പിക്കുന്നത്. അതാണ് എന്റെ വലിയ സന്തോഷം,” രാജൻ അഭിമാനത്തോടെ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഗ്രാമം എന്ന നിലയിൽ ശ്രദ്ധേയമായ പുല്ലമ്പാറ ഗ്രാമത്തിലെ ഡിജിറ്റൽ പരിഷ്‌കരണ പദ്ധതിയാണ് ഡിജി പുല്ലമ്പാറ . പദ്ധതിയിൽ 14 മുതൽ 65 വയസ്സുവരെയുള്ളവരെയാണ് ഉൾപ്പെടുത്തിയത്. രാജനുൾപ്പെടെയ 3300 പേർക്കാണ്് പരിശീലനം ഈ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചത്. സ്മാർട്ട് ഫോൺ ഉപയോഗം, വാട്‌സ്ആപ് വിഡിയോ കാൾ, ഓഡിയോ കാൾ, ഫോട്ടോയും വിഡിയോ യും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫേസ്ബു ക്ക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മനസ്സിലാക്കൽ തുടങ്ങിയവയാണ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നത്.. 2022 സെപ്തംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി മാറിയ പുല്ലമ്പാറയിലെ ഡിജിറ്റൽ വിപ്ലവം ഇവരിലൂടെ തുടരുകയാണ്, കോളേജ് വിദ്യാർത്ഥികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ ഈ യജ്ഞത്തിൽ സന്നദ്ധപ്രവർത്തകരായി പങ്കാളികളുമാവുന്നു.
സിനിമയുടെ നിർമ്മാണം പപ്പറ്റിക്ക മീഡിയ, സംവിധാനം രവിശങ്കർ വെങ്കിടേശ്വരൻ.പൂർണ്ണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ…
യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഒക്ടോബർ 12 ന്; മിലിന്ദ് സോമൻ ബ്രാൻഡ് അംബാസഡർ; സമ്മാനത്തുക 22…
തിരുവനന്തപുരം: കടൽ മണൽ ഖനന നയം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇതു വഴി മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുമെന്നും യുടിയുസി…
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ…
വട്ടപ്പാറ മരുതൂർ പാലത്തിന് മുകളിൽ തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയും…
സൂതികാമിത്രം പരിശീലനത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടുതിരുവനന്തപുരം: വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം…