63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർത്ഥി സേന സജ്ജമായി. എസ്. പി. സി, എൻ. എസ്. എസ്., എൻ. സി. സി., ജെ. ആർ. സി., സ്കൗട്ട് & ഗൈഡ്, സോഷ്യൽ സർവീസ് സ്കീം എന്നിവയിൽ നിന്നുള്ള 1200 പേരടങ്ങുന്ന ടീമാണ് ഓരോ ദിവസവും കലോത്സവ വേദികളിൽ എത്തുന്നത്. ക്രമ സമാധാനം, വേദികളുടെ ചുമതല, കലവറയിലേ സേവനം, ഗ്രീൻ പ്രോട്ടോകോൾ, ട്രാൻസ്‌പോർടേഷൻ,പബ്ലി സിറ്റി,ട്രോഫികളുടെ സജ്ജീകരണം, തുടങ്ങി എല്ലാ മേഖലയിലും വിദ്യാർത്ഥി സേനയുടെ സേവനം ഉണ്ടാകും.എല്ലാ വേദികളിലും വിദ്യാർത്ഥികൾക്ക് വേണ്ടി നിർദേശങ്ങളും സഹായങ്ങളും നൽകാൻ അധ്യാപകരും ഡ്യൂട്ടിയിൽ ഉണ്ടാകും. ഓരോ വേദിയും അതാത് സന്നദ്ധ സംഘടനകളുടെ ജില്ലാ കോർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും. എസ്. എം. വി സ്കൂൾ കേന്ദ്രീകരിച്ചു വാർ റൂമും തുറന്നിട്ടുണ്ട്.തിരഞ്ഞെടുത്ത വോളന്റിയർമാർക്കുള്ള പരിശീലനം എസ്. എം. വി സ്കൂളിൽ വച്ചു നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉൽഘാടനം നിർവഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ക്രമ സമാധാന കമ്മിറ്റി ചെയർമാൻ പാളയം രാജൻ, വൈസ് ചെയർമാൻ കൃഷ്ണകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രധിനിധി ഡോ. പ്രദീപ് സി. എസ്, ലോ ആൻഡ് ഓർഡർ കമ്മിറ്റി കൺവീനർ സുനിൽകുമാർ ആർ എസ്, ജോയിന്റ് കൺവീനർ സബീർ ആർ ആർ. വോളന്റീയർ കോർഡിനേറ്റർ അൻവർ കെ.എന്നിവർ പങ്കെടുത്തു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…