Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 13-ാം ദേശീയ സമ്മേളനം ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. അതിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നവംബറിൽ ആലപ്പുഴ വെച്ചു ചേരും. ദേശീയ/സംസ്ഥാന സമ്മേളനങ്ങളുടെ ആവേശകരമായ സംഘാടനത്തിന് ഊർജ്ജം പകരുന്ന വിധത്തിൽ ഉജ്ജ്വലമായ സ്ത്രീ പങ്കാളിത്തമായിരുന്നു പൊതുയോഗത്തിൽ ഉണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടുകാലമായി പ്രവർത്തിച്ചു വരുന്ന സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കുന്നതാണ് ഏറ്റവും സന്തോഷപ്രദവും അഭിമാനകരവുമായി തോന്നുന്നതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!