Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മന്നം ജയന്തി ആചരിച്ചു

അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന 146 മത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സ്വസമുദായ ത്തോടൊപ്പം എല്ലാ സമുദായങ്ങളുടെയും ങ്ങളുടെയും ഉന്നമനവും സൗഹാർദ്ധവും വളർത്തി യെടുക്കുന്നതിന് മന്നത്തു പദ്മനാഭൻ അക്ഷീണം പ്രവർത്തിച്ചിരുന്നുയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ അഭിപ്രായപ്പെട്ടു.

അനന്തപുരം നായർ സമാ ജത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ റെസിഡൻസി ടവറിൽ നടന്ന 146 – മത് മന്നംജയന്തി ആഘോഷസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബർമതി പ്രസിഡന്റ്‌ വി. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി. ദിനകരൻ പിള്ള സ്വാഗതം ആശംസിച്ചു. പ്രശസത ചലച്ചിത്ര സീരിയൽ താരങ്ങളായ മനുവർമ്മ, സംഗീതമോഹൻ, കവി ഗിരീഷ് പുലിയൂർ എന്നിവരും മന്നംജയന്തി സന്ദേശം നല്കി പ്രമോദ് കൃതജ്ഞത രേഖപ്പെടുത്തി.

error: Content is protected !!