Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വായനയുടെ ലോകം തുറന്ന് അരുവിക്കരയില്‍ ‘അക്ഷര അരുവി’

ഗ്രന്ഥശാലകള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള പുസ്തകങ്ങളുടെ വിതരണം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.

അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമായി എം.എല്‍. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗം പുരോഗമനം കൈവരിക്കുന്ന കാലഘട്ടത്തില്‍ വായന ഒഴിവാക്കാനാകില്ലെന്ന് സ്പീക്കര്‍. ലൈബ്രറികള്‍ വായനയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അവയ്ക്ക് പ്രോത്സാഹനം നല്‍കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്ത മാണെന്നും സ്പീക്കര്‍ പറഞ്ഞു. ജി. സ്റ്റീഫന്‍ എം. എല്‍. എ അധ്യക്ഷനായ പരിപാടിയില്‍ നിയമസഭാ സെക്രട്ടറി എ. എം. ബഷീര്‍ മുഖ്യാതിഥിയായി.

യുവജനങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക, വായനയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമായ രീതിയില്‍ ഗ്രാമപ്രദേശങ്ങളിലെ ഗ്രന്ഥശാലകളെ നവീകരിക്കുക, സ്‌കൂള്‍ ലൈബ്രറികള്‍ വിപുലീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മണ്ഡലത്തില്‍ ‘അക്ഷര അരുവി’ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടമായി 52 ഗ്രന്ഥശാലകാര്‍ക്കും 13 ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്നുമാണ് പുസ്തകങ്ങള്‍ വാങ്ങിയത്. പ്രാദേശിക വികസന നിധിയില്‍ നിന്നും 6.25 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ആര്യനാട് ഗവ. വി.എച്ച്.എസ്.എസ്സില്‍ വച്ച് നടന്ന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!