Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഊരൂട്ടമ്പലം ശങ്കരമംഗലം കുടുംബസ്നേഹ സംഗമം നടന്നു

ഊരൂട്ടമ്പലം ശങ്കരമംഗലം കുടുംബ സമിതിയുടെ കുടുംബസ്നേഹ സംഗമം ശങ്കരമംഗലം ഹൌസില്‍ വച്ച്‌ നടന്നു. പ്രസ്തുത സമ്മേളനത്തില്‍ പ്രസിഡന്റ്‌ ഊരൂട്ടമ്പലം പ്രഭാകരന്‍ നായര്‍ എം. ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. രക്ഷാധികാരിയും വിമുക്തഭടനുമായ 98 വയസ്സുള്ള മുതിര്‍ന്ന അംഗമായ കെ അനന്തകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ അദ്ദേഹത്തെ
പൊന്നാട അണിയിച്ച്‌ ആദരിച്ചു. ടി യോഗത്തില്‍ പ്രേമകുമാര്‍ സ്വാഗതവും ദിവാകരന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ഗോപിക ഗോപന്‍, അജിത്‌ മോഹന്‍ എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്ററായ അനില്‍കുമാര്‍ ഈ അദ്ധ്യായന വര്‍ഷം സമീപ പ്രദേശത്തെ സ്കൂളിലെ പാവപ്പെട്ട കൂട്ടികള്‍ക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്യണമെന്നും, ജീവ കാരുണ്യത്തിന്റെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കണമെന്നും രക്തദാനം നടത്തണമെന്നും പ്രസംഗിച്ചു. തുടര്‍ന്ന്‌ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികൾ നടന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!