Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കായി സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു

തിരുവനന്തപുരം നഗരസഭയുടെ അഗതിമന്ദിരങ്ങളായ സാന്ത്വനം, സാക്ഷാത്കാരം, സായാഹ്നം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു. മൂന്ന് അഗതിമന്ദിരങ്ങളില്‍ നിന്നുള്ള ഏകദേശം 90 ഓളം അന്തേവാസികള്‍ കേരളപ്പിറവി ദിനത്തിലെ ഈ ചടങ്ങില്‍ പങ്കാളികളായി. ജംബോ സര്‍ക്കസ് മാനേജ്‌മെന്റ് മേയറുടെ ആവശ്യാനുസരണമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അന്തേവാസികള്‍ക്ക് ഓണക്കാലത്ത് പുതുമയുള്ള ഒരു അനുഭവ മായിരുന്നു ഇത്. ബഹു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ആര്‍.ഉണ്ണികൃഷ്ണന്‍, മാണിക്യവിളാകം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. എസ്.എം. ബഷീര്‍, മറ്റ് കൗണ്‍സിലംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!