കോട്ടയം: പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് (), ഷാജിസന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്. അഡ്വ. ചാണ്ടി ഉമ്മൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്കൈ ചിഹ്നവുംLDF സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് ചുറ്റിക, അരിവാൾ, നക്ഷത്രവുBJP സ്ഥാനാർത്ഥി ലിജിൻ ലാലിന് താമര ചിഹ്നവു അനുവ ദിച്ചുആം ആദ്മി സ്ഥാനാർത്ഥി ലൂക്ക് തോമസ് ചൂല് ചിഹ്നവുംസ്വതന്ത്രസ്ഥാനാർഥികളായ പി.കെ. ദേവദാസിനു ചക്ക ചിഹ്നവും ഷാജിക്ക് ബാറ്ററി ടോർച്ചും സന്തോഷ് പുളിക്കലിനു ) -ഓട്ടോറിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചത്
പുതുപ്പള്ളി കളം തെളിഞ്ഞു. മത്സരിക്കാൻ ഏഴുപേർ
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
