Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മഹാത്മാ അയ്യങ്കാളിയുടെ 160 മത് ജന്മവാർഷികത്തോടനുബന്ധിച്ച് വില്ലുവണ്ടിഘോഷയാത്ര സംഘടിപ്പിച്ചു

മഹാത്മാ അയ്യങ്കാളിയുടെ 160 മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത്‌ കോൺഗ്രസ്സ് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വില്ലുവണ്ടിഘോഷയാത്ര മുന്‍ കെ പി സി സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്സ് കേരള സംസ്ഥാന നേതാവായ കള്ളിക്കാട് ശശിയുടെ നേതൃത്വത്തിലാണ് വില്ലുവണ്ടി ഘോഷയാത്ര സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയത്തുള്ള കുമാരനാശാന്‍ പ്രതിമയുടെ മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വെള്ളയാമ്പലം മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയ്ക്ക് മുന്നില്‍ അവസാനിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!