Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സൗജന്യ പരിശീലനം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട വനിതകൾക്കായി ഒരു മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ  Enterpreneurship Development Programme For Women in Tourism And Hospitality Sectors എന്ന വിഷയത്തിലാണ് പരിശീലനം. ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 18 വയസിന് മുകളിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പൂർത്തിയായിരിക്കണം. അപേക്ഷാ ഫോം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിലും വെബ്‌സൈറ്റിലും ലഭിക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അവസാന തിയതി സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!