Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഓണാശംസകാര്‍ഡ് മത്സരം സെപ്റ്റംബര്‍ 15 വരെ

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണാശംസ കാര്‍ഡ് തയാറാക്കല്‍ മത്സരത്തിന് സെപ്റ്റംബര്‍ 15 വരെ പങ്കെടുക്കാം. ‘ഈ ഓണം വരും തലമുറയ്ക്ക്‘ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്  സ്‌കൂളുകളിലെ യു പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് കാര്‍ഡുകള്‍ നിര്‍മിക്കേണ്ടത്.

സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും ജില്ലാ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5,000, 3,000, 2,000 രൂപയും സമ്മാനമായി ലഭിക്കും. പ്രകൃതി സൗഹൃദ സഞ്ചി പ്രോത്സാഹന സമ്മാനമായും ലഭിക്കും. താത്പര്യമുള്ളവര്‍ ഓണാശംസ കാര്‍ഡ് തയാറാക്കി രക്ഷിതാവിന്റെ ഒപ്പ് സഹിതം, സ്‌കൂളുകളില്‍ ഏല്‍പ്പിക്കുകയോ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012673457

error: Content is protected !!