ഇത് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിനോട് (RCC) ചേർന്നുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ ആണ്. ഇവിടെ ചികിൽസയ്ക്ക് വരുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും എല്ലാം ഇവിടെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇവിടെ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് സെക്കൻഡ് ക്ലാസ്സ് സ്ലീപ്പർ ടിക്കറ്റുകൾ സൗജന്യമാണ്. രോഗിയുടെ കൂടെ വരുന്ന ഒരാൾക്ക് 25% ചാർജ്ജ് മാത്രമേ ഈടാക്കുന്നുമുള്ളൂ. ആശുപത്രിയിലേയ്ക്ക് വരാനും തിരികെ പോകാനും ഉള്ള ടിക്കറ്റുകൾ ഇവിടെ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ RCC യിൽ നിന്നും മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് രോഗിയെ ചികിൽസയ്ക്കായ് റെഫർ ചെയ്യുകയാണെങ്കിൽ ആ സ്ഥലത്തേയ്ക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭ്യമാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ഈ കൗണ്ടർ പ്രവർത്തിക്കുന്നതാണ്.
റീജിയണൽ ക്യാൻസർ സെന്ററിനോട് ചേർന്ന് റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

