Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ലയൺസ് ക്ലബ് ഒരുക്കിയ ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു

ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പോത്തൻകോട് മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. മുൻ ലയൺസ് ക്ലബ് ഗവർണർ ഡോ. എ കെ അബ്ബാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ലയൺസ് ക്ലബ് പ്രസിഡൻറ് അഡ്വ അബ്ദുൽ ലത്തീഫ്, റീജിയൻ ചെയർമാൻ സുനിൽ സി വർഗീസ്,സോണൽ ചെയർമാൻ രവികുമാർ, ഷാനവാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് മുൻ ഗവർണർ ഡോ എ കെ അബ്ബാസ് മെമൻ്റോ നല്കി ആദരിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിൻ്റ ഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!