Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അനന്തപുരിയിൽ കനത്ത മഴ തുടരുന്നു

കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെയ്തു വരുന്ന മഴ കുറച്ചു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മഴകാരണം നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ടുനിറഞ്ഞു. വാഹന യാത്രയും ദുസ്സഹമായി പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾക്ക്. വെള്ളക്കെട്ടുകൾക്ക് ഉടൻ പരിഹാരം കാണുമെന്ന് അധികൃതരും അറിയിച്ചു.

ഗൗരീശപട്ടം വഴിയുള്ള ആമയിഴഞ്ചൻ തോട്ടിൽ വെള്ളം നിറഞ്ഞ കാഴ്ചയാണ് വാർത്തയോടൊപ്പം ഉള്ള ചിത്രത്തിൽ കാണുന്നത്.

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മഞ്ഞ അലര്‍ട്ട്*തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!