സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ മൂന്നുമുതല്‍ ആറുമാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലാണ് പരിശീലനം. കോഴ്‌സുകള്‍ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റും നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ തൊഴില്‍ സജ്ജരാക്കുന്നതിനൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ സിറിയന്‍ ചര്‍ച്ച് റോഡ്, സ്‌പെന്‍സര്‍ ജംഗ്ഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കോപ്പിയും ഫോട്ടോയും സഹിതം ഒക്ടോബര്‍ 20നകം അപേക്ഷിക്കണമെന്ന് നോളജ് സെന്റര്‍ ഹെഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7356789991, 8714269861.
കെല്‍ട്രോണില്‍ സൗജന്യ പരിശീലനം
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
