Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കേരളത്തിൽ നാളെ (April 10) ചെറിയ പെരുന്നാൾ

മലപ്പുറം പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

പിറ കണ്ടതിനെ തുടര്‍ന്ന്‍ തിരുവനന്തപുരം പാളയം ജുമാ മസ്ജിദിലെ ഡോ വി പി ശുഹൈബ് മൌലവി ഈദ്‌ ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയതില്‍ നാളെ ഏപ്രില്‍ 10ന് രാവിലെ 7.30 മണിക്ക് ഈദ് പ്രാര്‍ത്ഥന ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!