Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പേരാമ്പ്രയിൽ നിന്ന് മുങ്ങിയ അസം സ്വദേശി മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പേരാമ്പ്ര പോലീസ് പിടികൂടി

പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പിടികൂടി. 5778 കിലോമീറ്റർ സഞ്ചരിച്ചാണ് പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്.

2024 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. പോക്സോ കേസിൽ പോലീസ് അന്വേഷിക്കുന്നെന്ന് മനയിലാക്കി കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്തെത്തി. പോലീസ് അവിടെ എത്തിയപ്പോൾ ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി. ഒടുവിൽ പഞ്ചാബിലെ പാട്യാലയ്ക്കടുത്ത് സമാന എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ നിന്ന് സാഹസികമായ ദൗത്യത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. ലോക്കൽ പോലീസിന്റെ സഹായമില്ലാതെയാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി നിധിൻ രാജ് , പേരാമ്പ്ര DySP ലതീഷ് കെ.കെ, ഇൻസ്പെക്ടർ ജംഷിദ് പി. എന്നിവരുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ SCPO സുനിൽകുമാർ സി.എം, ചന്ദ്രൻ.കെ, CPO മിനീഷ് വി.ടി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!