Month: September 2024
-

തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29.09.24 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൌസ് നന്ദൻകോട്, കുറവൻകോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം,…
-

പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് ഉടമയ്ക്ക് 10000 രൂപ ഫൈന്‍
ഇത് പൈപ്പിൻ മൂട് സൂര്യ ഗാർഡൻസിൽ വേസ്റ്റ് നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈ ക്ക് ഉടമയെ സ്റ്റേഷൻ വിളിപ്പിച്ചതിനു ശേഷം ശാസ്തമംഗലം ഡിവിഷനിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ അയച്ചു ബൈക്ക് ഉടമയ്ക്ക് ഫൈൻ നൽകിയതിന്റെ റെസിപ്റ്റ് ആണ് ചിത്രത്തില്‍. ഇത്തരത്തിൽ പൊതുസ്ഥലത്ത് വേസ്റ്റ് നിക്ഷേപിച്ചാൽ ഭീമമായ തുക തന്നെ ഫൈൻ നൽകേണ്ടതായിട്ടുണ്ട്.
-

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം‘ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ…
-

കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളിലെ ക്രിയേറ്റിവ് കാന്‍വാസ് ശ്രദ്ധേയമായി
കൊല്ലം: കൊല്ലം ഓക്സ്ഫോര്‍ഡ് സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിയേറ്റിവ് കാന്‍വാസ് എന്ന പേരില്‍ ഛായാചിത്ര രചനാ, പോർട്രയറ്റ് ചിത്ര രചന, ക്ലേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകൾ പങ്കെടുത്ത ഛായാചിത്ര രചനാ മത്സരത്തില്‍ കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം സെന്‍റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ശ്രെയ ദത്ത് എസ്, കൊല്ലം…
-

ആംബുലൻസ് നിരക്കുകൾ ഏകീകൃതമാക്കിയ ആദ്യ സംസ്ഥാനമായി കേരളം
0 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ.സി.യു, വെന്റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും. ട്രാവലർ ആംബുലൻസുകൾ എസി, ഓക്സിജൻ സൗകര്യമുള്ള സി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200…
You May Have Missed



















