Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഐ.എഫ്.എഫ്.കെ.: കലാവിരുന്നിന് അണിഞ്ഞൊരുങ്ങി മാനവീയം വീഥി

ചലച്ചിത്രോത്സവത്തിൽ വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു വേദിയാകാൻ മാനവീയം വീഥി സജ്ജമായി. ഡിസംബർ 14നു വൈകിട്ട് ഏഴിനു ജെ.ആർ. ദിവ്യ ആൻഡ് ദി ബാന്റിന്റെ പരിപാടികളോടെ മാനവീയത്തിൽ കലാപരിപാടികൾക്ക് തുടക്കമാകും. തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ ആസ്വാദകർക്കും സിനിമാപ്രേമികൾക്കും ആസ്വദിക്കാൻ കഴിയുന്ന കലാസാംസ്‌കാരിക പരിപാടികളാണു ക്രമീകരിച്ചിട്ടുള്ളത്. 15നു വൈകിട്ടു തിരുവനന്തപുരം മ്യൂസിക് ഫ്രറ്റേർണിറ്റി, ‘മറക്കില്ലൊരിക്കലും’ എന്ന പേരിൽ മലയാള ചലച്ചിത്ര മേഖലയ്ക്ക് അനവധി കഥാപാത്രങ്ങൾ സമ്മാനിച്ച മുൻ നിര നടിമാരെ ആദരിക്കുകയും അവർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്യും

16നു വൈകിട്ട് പിന്നണി ഗായിക അനിത ഷെയ്ക്കിന്റെ സംഗീതവും, 17നു ദ്രാവിഡ ബാൻഡിലെ അതുല്യ കലാകാരന്മാരുടെ സംഗീതവും മാനവീയം  വീഥിയെ ശ്രുതിമധുരമാക്കും. 18നു ഫങ്കസ് ബാൻഡും 19നു പ്രാർത്ഥന രതീഷ് നേതൃത്വം നൽകുന്ന മെഹ്ഫിൽ സന്ധ്യയും സൂര്യഗാഥയുടെ ഒ.എൻ.വി മെഡ്‌ലിയും ചലച്ചിത്രമേളയെ ജനപ്രിയമാക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!