Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വേങ്കവിള-വേട്ടംപള്ളി-മൂഴി ബസ് സർവീസ്, പനവൂരിലേക്കുള്ള രാത്രി സർവീസ് എന്നിവ പുനരാരംഭിക്കണം

നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക്  ഉണ്ടായിരുന്ന വേങ്കവിള- വേട്ടം പള്ളി – മൂഴി സർവീസും, നെടുമങ്ങാട് നിന്ന് പുത്തൻ പാലം വഴി മുതുവിള യിലേക്ക് ഉണ്ടായിരുന്ന സർവീസിനു പകരം പനവൂരിലേക്ക് രാത്രി 9 മണിക്ക്  സർവീസ് ആരംഭിക്കണമെന്നു  ആവശ്യപ്പെട്ടുകൊണ്ട് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു വിന്റ നേതൃത്വത്തിൽ കെഎസ്ആർടിസി നെടുമങ്ങാട് എ.ടി. ഒ. ഷെസിൻ ആർജെയ്ക്ക് നിവേദനം നൽകി. നിവേദക സംഘത്തിൽ മുൻ നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, നിബിൻ, ജഗൻ, നിബിൻ വി എന്നിവരും ഉണ്ടായിരുന്നു. പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന്  നിവേദക സംഘത്തിന് എ ടി ഒ ഉറപ്പുനൽകി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!