തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം തിരുവല്ലം എയ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്ങിന്. സർവകലാശാലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം എയ്‌സ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദു ഭദ്രനും ലഭിച്ചു. സർവകലാശാല എൻ എസ് എസ് സെല്ലിന്റെ നേതൃത്ത്വത്തിലുള്ള രുധിരസേനയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററുമാണ് നന്ദു ഭദ്രൻ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2021-24 വർഷങ്ങളിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. തുടർച്ചയായി രണ്ടാം തവണയാണ് എയ്‌സ് കോളേജിന് ഈ അംഗീകാരം ലഭിക്കുന്നത്.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
