തിരുവനന്തപുരം: ഡോക്ടർ ബോബൻ രമേശന്റെ ചിത്രപ്രദർശനം തിരുവനന്തപുരം വഞ്ചിയൂർ റോഡിലെ മൗവ് ആർട്ട് ഗ്യാലറിയിൽ ഉത്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് ഐഎ എസ് മുഖ്യാതിഥി ആയ ചടങ്ങിൽ എഴുത്തുകാരായ നീരദ സുരേഷ്, സുലോചന രാംമോഹൻ ,ആർട്ടിസ്റ്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
മനുഷ്യാവസ്ഥയുടെ പ്രതിഫലനങ്ങൾ ആണ് ഡോക്ടർ ബോബന്റെ കലയും കവിതകളും കഥകളുമെന്നു അവർ അഭിപ്രായപ്പെട്ടു. ഇംഗ്ളീഷിലും മലയാളത്തിലുമുള്ള കവിതകളുടെ സമാഹാരങ്ങളും മലയാളം ചെറുകഥകളുടെ സമാഹാരവും ചടങ്ങിൽ പ്രകാശിപ്പിയ്ക്കപ്പെട്ടു. ചിത്രപ്രദർശനം ഓഗസ്റ്റ് മൂന്നാം തീയതി വരെ എല്ലാ ദിവസവും ഉണ്ടായിരിയ്ക്കുന്നതാണ്.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

