കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന ‘ശ്രുതിസ്പർശം’ കാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണസഹായികളുടെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
ആശുപത്രി സംഘടിപ്പിച്ച രോഗനിർണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്കാണ് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് അർഹനായ വ്യക്തിയുടെ പേരും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.
നിർധനരായ രോഗികൾക്ക് സഹായമേകുന്ന ആസ്റ്റർ മിംസിന്റെ ഈ മാനുഷിക ഇടപെടൽ ഏറെ അഭിനന്ദനാർഹമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
30 പേർക്ക് സൗജന്യ ശ്രവണസഹായികളും അഞ്ച് പേർക്ക് സൗജന്യ നിരക്കിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും ലഭ്യമാക്കുകയാണ് ‘ശ്രുതിസ്പർശം’ പദ്ധതിയുടെ ലക്ഷ്യം. ആസ്റ്റർ മിംസ് കണ്ണൂർ, ആസ്റ്റർ വോളന്റിയേഴ്സ്, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം ഘട്ട മെഡിക്കൽ ക്യാമ്പ്
പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ രണ്ടാം ഘട്ടത്തിലേക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക രോഗനിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
സെപ്റ്റംബർ 1 മുതൽ 10 വരെ കണ്ണൂർ ആസ്റ്റർ മിംസിലെ ഇ.എൻ.ടി വിഭാഗത്തിന്റെയും അഡ്വാൻസ്ഡ് കോക്ലിയർ–ഹിയറിങ് എയ്ഡ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.
ഡോ. രാമകൃഷ്ണൻ വി., ഡോ. അക്ഷയ് വി.കെ., ഡോ. വിഷ്ണുദാസ് ടി.വി. എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നിർധനരായ രോഗികളുടെ പുനരധിവാസത്തിനായി വരും നാളുകളിലും കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് കണ്ണൂർ ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ വ്യക്തമാക്കി.
ടി.ഒ. മോഹനൻ എം.എൽ.എ, സി.എം.എസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രാമകൃഷ്ണൻ വി., ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മുരളി ഗോപാൽ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം കെ.വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
📞 മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ
രണ്ടാം ഘട്ട മെഡിക്കൽ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
📱 +91 62352 34000
