സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ദേശവ്യാപകമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം റണ്‍ ഫോര്‍ യൂണിറ്റി (ഐക്യത്തിനായുള്ള കൂട്ടയോട്ടം) സംഘടിപ്പിക്കുന്നു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഒരൊറ്റ ഭാരതം എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പൊതുജനങ്ങളില്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 31ന് രാവിലെ സംസ്ഥാനത്തുടനീളം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് എന്നിവയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍, മറ്റു സേന വിഭാഗങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, പൗരപ്രമുഖര്‍, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തിന്റെ അഖണ്ഡതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കൂട്ടയോട്ടത്തില്‍ പങ്കാളികളാവും.
ദേശീയോദ്ഗ്രഥനത്തിന്റെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനും രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഓരോ പൗരനും വഹിക്കേണ്ട പങ്കിനെക്കുറിച്ച് അവബോധം നല്‍കുന്നതിനും ഈ പരിപാടി സഹായകമാകും. ഐക്യത്തിനായുള്ള കൂട്ടയോട്ടത്തില്‍ പങ്കാളികളാകാന്‍ ഏവരേയും ക്ഷണിക്കുന്നു.
പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ
ഐക്യത്തിനായുള്ള കൂട്ടയോട്ടം ഒക്ടോബര്‍ 31ന്
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

