സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ അതിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ജൂലൈ 7ന് വൈകിട്ട് 5ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ അസിസ്റ്റൻസ് സ്കീം ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിയുടെ ധനസഹായത്തോടെ 45 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്മാർട്ട് വില്ലേജ് മന്ദിരം പണിതത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
ചടങ്ങിൽ എൻ. ശക്തൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, കെ.ആൻസലൻ എം.എൽ.എ, ജില്ലാ കളക്ടർ അനു കുമാരി, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.റ്റി തുടങ്ങിയവർ പങ്കെടുക്കും.

