Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സൗരോര്‍ജത്തിലേക്ക്‌

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാനറാ ബാങ്കിന്റെ സ്പോന്‍സര്‍ഷിപ്പിലൂടെ 30 ലക്ഷം രൂപ ചെലവില്‍ 50 കിലോ വാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ കമ്മിഷനിങ്ങ്‌ 04.10.2023 രാവിലെ 11:30 ന്‌ ക്ഷേത്രത്തിന്റെ കിഴക്ക നടയില്‍ വെച്ച്‌ കാനറാ ബാങ്ക്‌ ജനറല്‍ മാനേജര്‍ എസ്സ്‌ പ്രേംകുമാര്‍, ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുനാള്‍ ആദിത്യവർമ്മ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു.

പ്രസ്തുത ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടിവ്‌ ഓഫീസര്‍ ബി. മഹേഷ്‌, മാനേജര്‍ ബി. ശ്രീകുമാര്‍, കാനറാ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മനേജര്‍മാരായ പ്രദിപ്‌ കെ. എസ്‌, എസ്സ്‌ ശരവണന്‍, ചീഫ്‌ മാനേജര്‍ ഫോര്‍ട്ട്‌ ബ്രാഞ്ച്‌ രാജേഷ്‌ രാജ്‌ മോഹന്‍, സീനിയര്‍ മാനേജര്‍ പി എസ്‌ ശ്രീകാന്ത്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!