പോലീസ് – ഡി വൈ എഫ് ഐ മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചുവടെ.


നവകേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി വീശിയതില്‍ പ്രകോപിതരായ ഡി വൈ എഫ് ഐ പ്രവർത്തകര്‍ യൂത്ത് കോൺഗ്രസുകാരെ അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം സെക്രട്ടേറിയറ്റ് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ആണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. മണിക്കൂറുകളോളം തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ എം ജി റോഡില്‍ ഗതാഗതം സ്തംഭിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

